ണ്ടക്കയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, മുണ്ടക്കയം കൃഷിഭവനും സംയുക്തമായി ഓണം സമൃദ്ധി 2022 എന്നപേരിൽ ഓണചന്തയ്ക്ക് തുടക്കമായി. മുണ്ടക്കയം ബസ്റ്റാൻഡിലെ പഞ്ചായത്തിന്റെ പുതിയ ബിൽഡിങ്ങിലാണ് ഓണചന്ത പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാകരൻ ആദ്യ വില്പന നടത്തി. പഞ്ചായത്ത് അംഗങ്ങളായ സി.വി അനിൽ കുമാർ, പ്രസന്ന ഷിബു, ഷിജി ഷാജി, കാർഷിക വികസനസമിതി അംഗങ്ങൾ, കർഷക സുഹൃത്തുക്കൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കർഷകരിൽ നിന്നും 10 ശതമാനം അധിക തുക നൽകി പച്ചക്കറി സംഭരിക്കുകയും വിപണി വിലയെക്കാൾ 30 ശതമാനം വില കുറച്ചുമാണ് ഓണച്ചന്തയിൽ വില്പന നടത്തുന്നത്.