കാഞ്ഞിരപ്പള്ളി: വ്യവസായ വാണിജ്യ വകുപ്പും കാത്തിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന സംരംഭക വായ്പമേള ഗവ.ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി മുഖ്യപ്രഭാഷണം നടത്തി. കെ.എസ് അജിമോൻ, ഷക്കീലാ നസീർ, വി.ആർ അൻഷാദ്, വി.എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, റോസമ്മ തോമസ്, അമ്മു രാജ്, കെ.എ ഫൈസൽ, ഇ .എം അലക്‌സ് എന്നിവർ സംസാരിച്ചു.26 പേർക്ക് ലോൺ അനുവദിച്ചു നൽകി.