ചാമംപതാൽ: വാഴൂരിന്റെ മണ്ണിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ മൺമറഞ്ഞുപോയവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി നാട്ടൊരുമ എകിസിബിഷൻ. തങ്ങളുടെ പഴയ തലമുറയിലെ കണ്ണികളെ ഇന്നത്തെ തലമുറകൾക്ക് പലർക്കും അന്യമായിരുന്നു. പല സ്ഥലങ്ങളിൽ നിന്നായി ഇത്തരത്തിൽ മൺമറഞ്ഞുപോയവരുടെ ചിത്രങ്ങൾ ശേഖരിച്ചാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വാഴൂർ ഏരിയാ സമ്മേളനത്തിന്റ ഭാഗമായുള്ള നാട്ടൊരുമ എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിലെ പലർക്കും തങ്ങളുടെ മുൻഗാമികളെ അടുത്തറിയാൻ കഴിഞ്ഞതിനൊപ്പം വർഷങ്ങൾക്ക് മുമ്പ് തങ്ങളെ വിട്ടുപിരിഞ്ഞവരെ ചിത്രങ്ങളിലൂടെ വീണ്ടും കാണുവാനും എക്‌സിബിഷൻ ഉപകരിച്ചു.