വാഴൂർ: കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെയും വാഴൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സ്വാശ്രയ കാർഷിക വിപണിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊടുങ്ങൂരിൽ ഓണച്ചന്ത തുടങ്ങി. കർഷകരിൽ നിന്നും പത്ത് ശതമാനം വിലകൂട്ടി സംഭരിക്കുന്ന സാധനങ്ങളും ഹോർട്ടികോർപ് മുഖേന സംഭരിക്കുന്ന സാധനങ്ങളും 30 ശതമാനം വിലക്കുറവിൽ കർഷകചന്തയിൽ നിന്നും ലഭ്യമാകും. ഉത്രാട ദിനം വരെചന്ത പ്രവർത്തിക്കും. പച്ചക്കറികളും പഴവർഗങ്ങളും വിപണനത്തിന് തയാറായിട്ടുണ്ട്. കർഷകചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. റെജി നിർവഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ശ്രീകാന്ത്. വി. തങ്കച്ചൻ ഡി.സേതുലക്ഷ്മി ഗ്രാമപഞ്ചായത്തംഗം അജിത് കുമാർ, കൃഷി ഓഫീസർ ജി. അരുൺകുമാർ ജില്ലാ കാർഷിക വികസന സമിതി അംഗം രാജൻ ചെറുകാപ്പള്ളിൽ കാർഷിക വികസന സമിതി സെക്രട്ടറി കെ. വി. ജ്ഞാനകുമാർ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ബിജു എന്നിവർ സംസാരിച്ചു.