എരുമേലി :.എസ് എൻ ഡി പി എരുമേലി യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷ വിളംബര ജാഥയ്ക്ക് തുടക്കമായി. കുളത്തൂർ ശാഖയിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ എം.ആർ. ഉല്ലാസ് യൂണിയൻ കൺവീനർ എം.വി അജിത് കുമാറിന് പതാക കൈമാറി. എം.ആർ. ഉല്ലാസ്, എം.വി. അജിത് കുമാർ, വൈസ് ചെയർമാൻ കെ.ബി ഷാജി എന്നിവരാണ് ക്യാപ്റ്റൻമാർ. 10ന് ചതയ ദിനത്തിൽ നടത്തുന്ന ജയന്തി ആഘോഷങ്ങളും പൊതുസമ്മേളനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ ജോയിന്റ് കൺവീനർ സന്തോഷ് പാലമൂട്ടിൽ, ജി. വിനോദ്,സുഷീൽ കുമാർ,പി. ജി. വിശ്വനാഥൻ, സുജാത ഷാജി,കെ.എ. രവികുമാർ,ഷിൻ ശ്യാമളൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കൃഷ്ണ, ചന്ദ്രബാബു, സൈബർ സേന ഭാരവാഹികളയ സുനു കൃഷ്ണ, അനൂപ്, വനിതസംഘം ഭാരവാഹിയായ ശോഭന, ധർമ്മ സേന ഭാരവാഹി കമലസനൻ തുടങ്ങിയവർ വിളംബരജാഥയ്ക്ക് നേതൃത്വം നൽകി.