വൈക്കം : യോഗക്ഷേമസഭ വൈക്കം ഉപസഭയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി.
ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പമ്പുരില്ലത്ത് വാസുദേവൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വടശ്ശേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി , വൈക്കം പി.എൻ നമ്പൂതിരി, പി.മാധവൻ നമ്പൂതിരി, ആയാംകുടി വാസുദേവൻ നമ്പൂതിരി, അജിതൻ നമ്പൂതിരി, സതീഷ് എസ്.പോറ്റി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എസ്.സാവിത്രി, വാസുദേവൻ നമ്പൂതിരി, ശ്രീദേവി നീലമന , വിനു.ഡി.നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. സാംസ്‌ക്കാരിക സമ്മേളനം പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു.