വൈക്കം : കഞ്ചാവ് മയക്കുമരുന്ന് ലഹരി ഉപയോഗം തടയുക എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് 'എരിഞ്ഞു തീരേണ്ടതല്ല യുവത്വം നാടിനും വീടിനും തുണയാവണം' എന്ന മുദ്റാവക്യം ഉയർത്തി എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ ശരത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മ​റ്റി അംഗം വിജീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ്.ബി.ഹരൻ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ, വി.ടി മനീഷ്, സുജിത്ത് സുരേഷ്, ഹരിമോൻ, എ.കെ അഖിൽ, കെ.ഡി സുമേഷ് എന്നിവർ പ്രസംഗിച്ചു. എം.എസ് അനൂപ് കുമാർ, ഭരത്, ലിബിൻ, തൃദ്വീപ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.