കോട്ടയം: സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് ഓണാഘോഷം നടത്തുന്നതിനാൽ സേവനങ്ങൾ ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ആക്ഷേപം. വരുംദിവസങ്ങളിൽ തുടർച്ചയായി അവധി ദിവസങ്ങൾ ആയിരിക്കെയാണ് സർക്കാർ ഓഫീസുകളിൽ സേവനങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എബി ഐപ്പ് ആരോപിച്ചു. റവന്യൂ വകുപ്പ്, പഞ്ചായത്ത് തുടങ്ങി കളക്ട്രേറ്റിൽ ഉൾപ്പെടെ ഓണാഘോഷത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത സ്ഥിതിയാണ്. പൊതുഅവധിക്ക് മുമ്പ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സേവനങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.