മുണ്ടക്കയം: മുണ്ടക്കയം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ടി.ബി ജംഗ്ഷനിലെ കൺസ്യൂമർ സ്റ്റോർ ബിൽഡിങ്ങിൽ ഓണം വിപണമേളയ്ക്ക് തുടക്കമായി. സി.ഡി,എസ് ചെയർപേഴ്സൺ വസന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ മൂന്നാം വാർഡ് മെമ്പർ ലിസി ജിജിക്ക് കിറ്റ് നൽകി വിപണമേളയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോയി കപ്പിലുമാക്കാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, ഷിജി ഷാജി, സിനിമോൾ തടത്തിൽ, ബോബി കെ മാത്യു, സി വി അനിൽകുമാർ, പി.ആർ രമേശ്, നാജിത, ബാങ്ക് ബോർഡ് അംഗങ്ങൾ, പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു