ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നിർമ്മിച്ച ഗോശാല ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ സമർപ്പിച്ചു. ഭക്തർ നടയിൽ സമർപ്പിക്കുന്ന പശുക്കളെ ഇനി മുതൽ ഗോശാലയിൽ വളർത്തും. ഗോശാല സമർപ്പണം ഡോ.ഗോപകുമാർ ജി.നായർ നിർവഹിച്ചു.
സമർപ്പണ സമ്മേളന ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിർവഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി.രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവസംഘം ഗോ സേവ സംസ്ഥാന വിഭാഗം സംയോജകൻ കെ.കൃഷ്ണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. വെറ്റിനറി സർജൻ ഡോ.ഉണ്ണികൃഷ്ണൻ, ക്ഷീരകർഷകരായ മല്ലപ്പള്ളി അമൃത ധാര ഗോശാല അജയകുമാർ, കുന്നന്താനം മഹാലക്ഷ്മി ഗോശാല വിനോദ് കുമാർ, മനോജ് പാലമൂട്ടിൽ, കെ.ബി ജയചന്ദ്രൻ പാലത്താനം, ലാലപ്പൻ കിടങ്ങിൽ, രജനി ഗോപാലകൃഷ്ണൻ കൊച്ചു പറമ്പിൽ, സുമാ കുന്നേൽ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ദീപാ ഉണ്ണികൃഷ്ണൻ, അസി.ദേവസ്വം കമ്മീഷണർ ജി. ബിനു, ദേവസ്വം മാനേജർ വി.എസ് ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഉപദേശകസമിതി സെക്രട്ടറി അജീഷ് മഠത്തിൽ സ്വാഗതവും, ജി.ശ്രീകുമാർ നമ്പ്യാണത്ത് നന്ദിയും പറഞ്ഞു.