കോട്ടയം: കവണാറ്റിൻകര ടൂറിസം ജലമേള 9ന് കവണാറിൽ നടക്കും. ചുണ്ടൻ ഇരുട്ടുകുത്തി വെപ്പ് ഓടി വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരം ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.കെ.ആശ എം.എൽ.എ, അഡ്വ. കെ.സുരേഷ് കുറുപ്പ്, കളക്ടർ ഡോ.പി.കെ ജയശ്രീ, വി.കെ.ജോഷി, മനോജ് കരീമഠം, അഡ്വ.വി.പി അശോകൻ, പി.വി അശോകൻ, ലെനിൻ.പി, എം.കെ.പൊന്നപ്പൻ എന്നിവർ പ്രസംഗിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.കാർത്തിക് സമ്മാനദാനം നടത്തും.