
കോട്ടയം . ജില്ലയിൽ അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഓണക്കിറ്റ് എത്തിച്ച് ജില്ലാ ഭരണകൂടം. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുമായി സഹകരിച്ച് 232 പേർക്കാണ് കിറ്റ് നൽകുന്നത്. അതിരമ്പുഴ നാൽപ്പാത്തിമല ലക്ഷം വീടു കോളനിയിലെ കാർത്ത്യായനിക്ക് താമസസ്ഥലത്തെത്തി കളക്ടർ പി കെ ജയശ്രീയുടെ നേതൃത്വത്തിൽ കിറ്റ് കൈമാറി. അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും കുടുംബശ്രീയും വഴിയാണ് കിറ്റുകൾ എത്തിക്കുന്നത്.അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, ഉപ്പ്, ആട്ട, മുളകുപൊടി, തേയില എന്നിവയടങ്ങുന്നതാണ് കിറ്റ്. അതിദാരിദ്ര്യ നിർണയ പ്രക്രിയയുടെ ഭാഗമായാണ് ജില്ലയിൽ 1119 പേരുടെ പട്ടിക വിവിധ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത്.