ഉഴവൂർ: പ്രദേശവാസികളുടെ എക്കാലത്തെയും വികസന സ്വപ്നങ്ങളിൽ ഒന്നായ ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ യാഥാർത്യമാകുന്നു. ഉഴവൂരിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനു മോൻസ് ജോസഫ് എം.എൽ.എയുടെ ശ്രമഫലമായി വർഷങ്ങൾക്ക് മുൻപ് സംസ്ഥാന സർക്കാർ ബഡ്ജറ്റ് ൽ 4 കോടി രൂപ കെട്ടിട നിർമ്മാണത്തിന് വകയിരുത്തിയിരുന്നു. എങ്കിലും സ്ഥലത്തിന്റെ ലഭ്യതക്കുറവ് മൂലം പ്രവർത്തി ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. 25 സെന്റ് സ്ഥലമാണ് പഞ്ചായത്ത് സിവിൽ സ്റ്റേഷൻ നിർമാണത്തിന് കണ്ടെത്തിയിരിക്കുന്നത്. സ്ഥലം നൽകുന്ന സ്റ്റീഫൻ ഇലവുംകലിൽ നിന്നും ആധാരം പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, സ്ഥിരസമിതി അദ്ധ്യക്ഷൻ തങ്കച്ചൻ കെ.എം, സെക്രട്ടറി സുനിൽ എസ് എന്നിവർ ചേർന്നു ഏറ്റുവാങ്ങി .