കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പുരോഗികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അയ്മനം കുടമാളൂര്‍ അമ്പാടിക്കവല രവി നിവാസില്‍ രഞ്ജിത്ത് രവി (41) യെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥരും ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സമാനമായ രീതിയില്‍ മോഷണം നടത്തിയതിന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മുന്‍പും കേസുകളുണ്ട്. ഗാന്ധിനഗര്‍ എസ്‌ഐ വിദ്യാ വി, എ.എസ്‌.ഐ ബസന്ത്, സിപിഒ മാരായ മഹേഷ്, സോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.