ചെറുവള്ളി: പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ഗവ.ചീഫ് ഡോ.എൻ. ജയരാജ്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ ചെറുവള്ളി ഉതിരക്കുളത്ത് ജാനകിയമ്മയുടെ വസതിയിലെത്തി ഹൃദ്യമീ ഓണം പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് കൈമാറി.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജി പാമ്പൂരി അദ്ധ്യക്ഷനായി .ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. സുമേഷ് ആൻഡ്രൂസ്, പാലിയേറ്റീവ് നഴ്‌സ് ഗീത തുടങ്ങിയവർ സംസാരിച്ചു.