ചേനപ്പാടി: ശ്രീകൃഷ്ണവിലാസം വെള്ളാളസമാജം കെ.വി.എം.എസ് 97ാം നമ്പർ ഉപസഭാവാർഷികവും കുടുംബസംഗമവും കേരളവെള്ളാള മഹാസഭാ ജില്ലാ സെക്രട്ടറി വി.എസ് വിജയൻ പാറത്തോട് ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് ടി.ജി ബാലചന്ദ്രൻപിള്ള തുരുത്തിപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷം പൂഞ്ഞാർ യൂണിയൻ മുൻപ്രസിഡന്റ് വി.എസ്.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗവും വിമുക്തഭടനുമായ വെങ്ങാലൂർ വി.ജി.രാമചന്ദ്രൻപിള്ളയെ ചടങ്ങിൽ ആദരിച്ചു.
ഉന്നതവിജയം നേടിയ എസ്.എസ്.എൽ സി.പ്ലസ്ടൂ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പുകളും അവാർഡുകളും കാഞ്ഞിരപ്പള്ളി യൂണിയൻ സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള വിതരണം ചെയ്തു. വി.പി വിജയൻ ,സി.ആർ.സാബു, എം.പി.ഇന്ദുലാൽ കുന്നത്തൂർ, വി.ജി.രാമചന്ദ്രൻപിള്ള ,എം.ആർ രാജശേഖരൻപിള്ള വനിതാസമാജം പ്രസിഡന്റ് രാധാ ബാബു,രശ്മി ബാബു,കെ.കെ.ഭാസ്‌കരൻപിള്ള എന്നിവർ പ്രസംഗിച്ചു.