പാമ്പാടി: എസ്.എൻ.ഡി.പി യോഗം 3359-ാം നമ്പർ പാമ്പാടി ഈസ്റ്റ് ശാഖയിൽ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 10ന് ശാഖാ യോഗത്തിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടക്കും. രാവിലെ 8.30ന് ഗുരുദേവ ഭാഗവതപാരായണം, 9.30ന് പ്രഭാതപൂജ, 11.30ന് മഹാഗുരുപൂജ, ഉച്ചക്കഴിഞ്ഞ് 2.30ന് ഘോഷയാത്ര, 4ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.ശാന്താറാം റോയി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ജി രാജു അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം കേന്ദ്ര കമ്മറ്റി അംഗം ഓമന തുളസീദാസ് ചതയദിനസന്ദേശം നൽകും. തുടർന്ന് അവാർഡ് ദാനം, പി.വി അനീഷ്, പി.എസ് സുബിൻ, സുജാത രാജു എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സി.എം സതീശൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ സുകുമാരൻ നന്ദിയും പറയും. തുടർന്ന് പായസ വിതരണം.