ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണവും ചതയദിന സന്ദേശവും നൽകി. ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ, കൗൺസിൽ അംഗങ്ങളായ പി.ബി രാജീവ്, അജയ്കുമാർ, യൂണിയൻ കമ്മറ്റി അംഗം പി.കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. വനിതാസംഘം കേന്ദ്രസമിതി അംഗം ദേവകുമാരി, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, മനോജ് ഗുരുകുലം എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണാഘോഷ പരിപാടികളും ഓണസദ്യയും നടന്നു. വനിതാ സംഘം താലൂക്ക് സെക്രട്ടറി രാജമ്മ ടീച്ചർ സ്വാഗതവും വൈസ് പ്രസിഡന്റ് ലളിതമ്മ നന്ദിയും പറഞ്ഞു.