പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയും രണ്ടാംമൈൽ അങ്കണവാടിയും ചേർന്ന് അദ്ധ്യാപകദിനാചരണവും ഓണാഘോഷവും നടത്തി. ഗ്രാപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിമ്മിച്ചൻ ഈറ്റത്തോട് അദ്ധ്യക്ഷനായി. വായനശാല പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ആർ.മന്മഥൻ, വായനശാല സെക്രട്ടറി പി.എസ്.രാജീവ്, സച്ചിൻ ബാബു, കൃഷ്ണാ ജയരാജ്, ശോഭന എന്നിവർ പ്രസംഗിച്ചു.