പൊൻകുന്നം :ചെറുവള്ളിയിൽ പ്രവർത്തിക്കുന്ന സ്വാമി അയ്യപ്പ സേവാസമിതി സ്വശ്രയ സംഘത്തിന്റെ ആറാമത് വാർഷികം നടന്നു. പ്രസിഡന്റ് പി.കെ. മോഹനദാസൻ നായർ അദ്ധ്യക്ഷനായി.സ്വാമി അയ്യപ്പ സേവാസമിതി ജനറൽ സെക്രട്ടറി പ്രദീപ് ചെറുവള്ളി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് ബാബു, സുദർശനകുമാർ പി.ഡി, പി.എസ് സോശേഖരൻ നായർ, ടി.ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രശസ്ത ബാലെ അർടിസ്റ്റ് സാബു ചെറുവള്ളിയെ പുരസ്‌കാരം നൽകി ആദരിച്ചു. കഥകളി കലാകാരി കുമാരി ഗൗരി നന്ദ, വിഭിന്ന വിഷയങ്ങളിൽ സമർദ്ധയായ കുമാരി അനഘ രാജ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആദിതി എസ് നായർ, മൈഥിലി വിനോദ് തുടങ്ങിയവരെ അനുമോദിച്ചു.