വെള്ളിലാപ്പിള്ളി: അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിലാപ്പിളളി സെന്റ് ജോസഫ് യു.പി സ്‌കൂളിൽ അദ്ധ്യാപകർക്കൊപ്പം രക്ഷിതാക്കളും വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്ത് ഒരുവേള അദ്ധ്യാപകരായത് ശ്രദ്ധേയമായി. ''ഗുരുവിൻ വഴിത്താരയിൽ'' എന്നുപേരിട്ട പരിപാടിയിൽ വിവിധ രക്ഷകർത്താക്കൾ പങ്കെടുത്തു. വീട്ടമ്മമാർ, കൃഷിക്കാർ, തുടങ്ങി ഒട്ടേറെ സാധാരണക്കാരായ മാതാപിതാക്കൾ തങ്ങളുടെ ജീവിതാനുഭവങ്ങളുടെയും പ്രവർത്തന മികവിന്റെയും വെളിച്ചത്തിൽ മികച്ച രീതിയിൽ ക്ലാസ് നയിച്ചു. ഔദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ, അദ്ധ്യാപകരായ സുജിത്ത്, ജോബി തുടങ്ങിയവർ നേതൃത്വം നൽകി.