
വൈക്കം . ഹരിത റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും , സാംസ്കാരിക സമ്മേളനവും, കുട്ടികളുടെ കലാപരിപാടികളും റോട്ടറി ഹാളിൽ നടത്തി. ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സെക്രട്ടറി പി എം സന്തോഷ്‌കുമാർ , കൗൺസിലർ രാജശ്രീ വേണുഗോപാൽ , ജെയിംസ് കുര്യൻ തടത്തിൽ , ഗീതാ മധു , എസ് ബാബു , അനിൽ മഴുവഞ്ചേരി , ടി ജി ബാബു , ജീവൻ ശിവറാം എന്നിവർ പ്രസംഗിച്ചു. വൈകിട്ട് തിരുവാതിരകളി അരങ്ങേറി. തുടർന്ന് സമ്മാനങ്ങളും വിതരണം ചെയ്തു.