വൈക്കം : മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും. മുറിഞ്ഞപുഴ പഴയ പാലത്തിലെ പ്രത്യേകവേദിയിൽ ഇന്ന് രാവിലെ 10ന് ജന്മദിന കേക്ക് മുറിക്കും. 'മഹാ നടന് ജന്മനാടിന്റെ പിറന്നാൾ മധുരം ' എന്ന പരിപാടിയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ , വിവിധ കലാകാരന്മാർ, മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്തുക്കൾ, ജലോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ ചെയർമാൻ അഡ്വ.എസ്.ഡി സുരേഷ് ബാബു, ജനറൽ കൺവീനർ കെ.കെ.രമേശൻ, ട്രഷറർ കെ.എസ് രത്‌നാകരൻ എന്നിവർ അറിയിച്ചു