മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ 2642 ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കൊടിമരത്തിന്റെ സമർപ്പണം ഇന്ന് ക്ഷേത്രത്തിൽ നടക്കും. രാവിലെ ഗണപതിഹോമം കലശം എന്നിവയ്ക്ക് ശേഷം നടക്കുന്ന കൊടിമര പ്രതിഷ്ഠാ സമർപ്പണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി ജീരാജ് നിർവഹിക്കും. കൊടിമര ശിൽപ്പി ഉമേഷ് തോട്ടുംപുറത്തെ മൊമെന്റോ നൽകി ആദരിക്കുമെന്ന് ശാഖ പ്രസിഡന്റ് കെ.എൻ വിജയൻ, സെക്രട്ടറി ഇ.ആർ പ്രതീഷ് എന്നിവർ അറിയിച്ചു.