sb

കോട്ടയം . ചങ്ങനാശേരി എസ് ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചുള്ള ദേശീയ എക്സിബിഷൻ 19 മുതല്‍ 25 വരെ നടക്കും. വിക്രം സാരാഭായ് സ്പേസ് സെന്റര്‍, പ്ലാനറ്റോറിയം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി, റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, വനം, വന്യജീവി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോക്‌ലോര്‍ അക്കാഡമി, മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്‌ക്കൊപ്പം കോളജിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും പങ്കെടുക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് സന്ദര്‍ശനസമയം. എക്സിബിഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം സര്‍ഗോത്സവം കലാസന്ധ്യ നടക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മ നാടൻ പാട്ടുപാടി ഉദ്ഘാടനം ചെയ്യും.