മൂന്നിലവ്: ശ്രീനാരായണ ഗുരുദേവൻ ഉപയോഗിച്ചിരുന്ന റിക്ഷാ വണ്ടിയുടെ അതേമാതൃകയിൽ മനോഹരമായ ശില്പഭംഗിയോടെ പണി തീർത്ത 'റിക്ഷ 'മൂന്നിലവ് എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കളത്തൂക്കടവ് ഗുരുവരം കുടുംബയോഗക്കാർ മൂന്നിലവ് ഗുരുമന്ദിരത്തിന് സമർപ്പിക്കുന്നു.
ഗുരുവരം കുടുംബയോഗത്തിന്റെ ചെയർമാൻ ഇ.കെ. രാജു ഇലിപ്പക്കൽ, വി.സി ഷാജി വിലങ്ങുകല്ലേൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവോണദിവസം റിക്ഷാ സമർപ്പണം നടത്തും. 8ന് രാവിലെ 7.30 ന് കളത്തൂക്കടവ് പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റിക്ഷാ ഘോഷയാത്ര 8.30ന് മൂന്നിലവിലെത്തും. റിക്ഷാ ഘോഷയാത്രയെ മൂന്നിലവ് ശാഖാ പ്രസിഡന്റ് ടി.ജി ഗോപി തൂങ്ങുപാലനിരപ്പേൽ, ശാഖാ സെക്രട്ടറി എ.കെ.വിനോദ് അതുംമ്പുങ്കൽ,പൂഞ്ഞാർ അജേഷ് ശാന്തി എന്നിവർ ചേർന്ന് സ്വീകരിക്കും.