
കൊഴുവനാൽ: മൂഴയിൽ ഔസേഫ് മത്തായി (കുട്ടിച്ചേട്ടൻ-88) നിര്യാതനായി. കേരള കോൺഗ്രസ് (എം) ടൗൺ വാർഡ് പ്രസിഡന്റ്, സഹകരണ ബാങ്ക് ഭരണസമിതി അംഗം, കൊഴുവനാൽ പള്ളി ട്രസ്റ്റി, കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏലിക്കുട്ടി വാഴവര കരിയിലക്കുളം കുടുംബാംഗം. മക്കൾ: ജോയി, എൽസി, ആനിയമ്മ (റിട്ട. അദ്ധ്യാപിക സെന്റ് ആന്റണീസ് എൽ.പി.എസ്. മറ്റക്കര), പി.എം. മാത്യു (ബാബു, കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് ബോർഡംഗം), ഫാ. ടോമി മൂഴയിൽ സി.എം.ഐ (പെറു), ലിനിമോൾ, ജോഷില (മാർ സ്ളീവാ മെഡിസിറ്റി പാലാ). മരുമക്കൾ: കുട്ടിയമ്മ, പരേതനായ മാത്തുക്കുട്ടി, ജോർജ് ജോസ് (റിട്ട. ഡി.ഇ.ഒ, കോട്ടയം), ലൈസമ്മ, സാബു, ടോജി. സംസ്കാരം ഇന്ന് 2ന് കൊഴുവനാൽ സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ.