കോട്ടയം : കേരള എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ആദ്യ 10 റാങ്കുകളിൽ ഒമ്പതും പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്റർ കരസ്ഥമാക്കി. 500 റാങ്കിൽ 365 റാങ്കുകൾ നേടാനായി. 596.8 മാർക്കോടെ വിശ്വനാഥ് വിനോദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. 2-ാം റാങ്ക് കരസ്ഥമാക്കിയ തോമസ് ബിജു ചീരംവേലിൽ 594.3 മാർക്ക് നേടി. കൊല്ലം അഞ്ചുകല്ലുമൂട് സ്വദേശി നവജോത് ബി കൃഷ്ണൻ 589.6 മാർക്കോടെ മൂന്നാംറാങ്ക് നേടി. 587.7 മാർക്ക് നേടി 4-ാം റാങ്ക് കരസ്ഥമാക്കിയ ആൻമേരി തൃശൂർ തിരൂർ സ്വദേശിനിയാണ്. വയനാട് മാനന്തവാടി സ്വദേശി അനുപം ലോയ് ഗീറ്റോയ്ക്കാണ് 5-ാം റാങ്ക്. 586.3 മാർക്കാണ് നേടിയത്. 586.1 മാർക്ക് നേടി 6-ാം റാങ്ക് കരസ്ഥമാക്കിയ റിയാ മേരി വർഗീസ് പത്തനംതിട്ട അടൂർ സ്വദേശിനിയാണ്. 8-ാം റാങ്ക് നേടിയ മലപ്പുറം ജില്ലക്കാരനായ അമൻ റിഷാലിന് 585.6 മാർക്ക് ലഭിച്ചു. തൃശൂർ പുതുക്കാട് സ്വദേശി ദേവ് എൽവിസ് 582.4 മാർക്ക് നേടിയാണ് 9-ാം റാങ്കിലെത്തിയത്. 10-ാം റാങ്ക് നേടിയ ആര്യൻ എസ് നമ്പൂതിരി, തൃപ്പൂണിത്തുറ പള്ളിപറമ്പുകാവ് സ്വദേശിയാണ്. 579.6 മാർക്ക് നേടി. എസ്.സി വിഭാഗത്തിൽ 1-ാം റാങ്ക് നേടിയത് തൃശൂർ സ്വദേശി ലക്ഷ്മീഷ് ആണ്. എസ്.ടി. വിഭാഗത്തിൽ 2-ാം റാങ്ക് നേടിയത് കോട്ടയം ഗാന്ധിനഗർ സ്വദേശിയായ ജെഫറി സാം ആണ്.