syril

തിടനാട് : കാർ തോട്ടിൽ വീണ് തിടനാട് കിഴക്കേൽ സിറിൽ (35) മരിച്ചു. വെട്ടിക്കുളത്ത് പാക്കയം തോട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. തിടനാട് ടൗണിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ശക്തമായ മഴയെത്തുടർന്ന് കലങ്ങിമറിഞ്ഞൊഴുകിയ തോട്ടിൽ വാഹനം വീണത് ആരും അറിഞ്ഞില്ല. ഇന്നലെ രാവിലെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് കാർ തോട്ടിൽ കിടക്കുന്നത് കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികളെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ കുടുങ്ങിയ മൃതദേഹം കണ്ടെത്തിയത്. തിടനാട് പൊലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പിതാവ്: പരേതനായ ജോസ്. മാതാവ് : എൽസി. ഭാര്യ : ട്രീസ. മക്കൾ : ലിയാന, ലെവീന. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. സംസ്‌കാരം ഇന്ന് മൂന്നിന് മണിയംകുളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.