മുക്കൂട്ടുതറ: മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കാതോലിക്കാ ടൗൺ പള്ളിയിൽ ഇടവക തിരുനാളും എട്ടുനോമ്പാചരണവും നാളെ സമാപിക്കും. ഇന്ന് വൈകിട്ട് 4ന് ജപമാല, 4.30ന് വി.കുർബാന, മദ്ധ്യസ്ഥപ്രാർത്ഥന ഫാ.എബ്രഹാം ചാക്കോ നരിമറ്റത്തിൽ മുഖ്യകാർമികത്വം വഹിക്കും. 6ന് പള്ളിയിൽ തിരുനാൾ സന്ദേശം, 7ന് പള്ളി അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന റാസ മുക്കൂട്ടുതറയിലുള്ള ഇഗ്നാത്തിയോസ് യാക്കോബായ പള്ളി കുരിശടി വഴി തിരികെ പള്ളിയിൽ സമാപിക്കും. തുടർന്ന് സമാപന ആശിർവാദം, നേർച്ചവിളമ്പ്. 8ന് രാവിലെ 10ന് പ്രഭാത പ്രാർത്ഥന, വി.കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, ഡോ.ഫാ.ഐസക് പരപ്പളളിൽ മുഖ്യകാർമികത്വം വഹിക്കും. 9.30ന് ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം, ധൂപ പ്രാർത്ഥന, സമാപന ആശിർവാദം, ഓണസദ്യ