കോട്ടയം. എസ്.എൻ.ഡി.പി യോഗം 4895-ാം നമ്പർ തളിയിൽക്കോട്ട ശാഖയിൽ 168-ാമത് ഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും. രാവിലെ 7ന് പതാക ഉയർത്തൽ. 9.30 മുതൽ കായിക മത്സരങ്ങൾ. 1ന് പ്രസാദം ഊട്ട്. 2 മുതൽ കലാമത്സരങ്ങൾ. 4ന് ജയന്തിസമ്മേളനം കോട്ടയം യൂണിയൻ കൗൺസിലർ പി.ബി ഗിരീഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് എം.വി. ബിജു അധ്യക്ഷനായിരിക്കും. ലളിത ഷാജി, എം.എൻ ശശി, അമൃത ബൈജു എന്നിവർ പങ്കെടുക്കും. എം. ഡി സതീഷ് ബാബു സ്വാഗതവും കെ.എൻ വേണുരാജ് നന്ദിയും അറിയിക്കും.
കോട്ടയം. എസ്.എൻ.ഡി.പി യോഗം 4372-ാം നമ്പർ പുലിക്കുട്ടിശ്ശേരി ശാഖയിൽ 168-ാമത് ഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും. രാവിലെ 5.30 മുതൽ ക്ഷേത്രം മേൽശാന്തി കാവാലം മബിൽ ശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ. 9.30ന് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെടും. 12ന് വിദ്യാഭ്യാസ അവാർഡ് വിതരണം, ഓണാഘോഷ മത്സര വിജയികൾക്ക് സമ്മാനദാനം. 1.15ന് ഓണസദ്യ.
പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265-ാം നമ്പർ പാമ്പാടി ശാഖയിൽ 168-ാമത് ഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും. രാവിലെ 9.30ന് ഘോഷയാത്ര. 11.30ന് സാംസ്കാരിക സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് കെ എൻ ഷാജിമോൻ അദ്ധ്യക്ഷനായിരിക്കും. അഡ്വ. ശാന്താറാം റോയി ചതയദിന സന്ദേശം നൽകും. പി.ഹരികുമാർ, സി.കെ തങ്കപ്പൻ ശാന്തി, പി.എൻ ദേവരാജൻ, ഓമന തുളസീദാസ് തുടങ്ങിയവർ പങ്കെടുക്കും. കെ.എൻ രാജൻ സ്വാഗതവും ദിലീപ് പാറക്കൽ നന്ദി അറിയിക്കും. തുടർന്ന് സമൂഹസദ്യ.
ഏറ്റുമാനൂർ. എസ്.എൻ.ഡി.പി യോഗം 40-ാം നമ്പർ ഏറ്റുമാനൂർ ശാഖയിൽ 10ന് രാവിലെ 10ന് പതാക ഉയർത്തൽ. 3.30ന് ഘോഷയാത്ര. 6ന് പൊതുസമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡൻ്റ് പി. എൻ ശ്രീനിവാസൻ അദ്ധ്യക്ഷനായിരിക്കും. ലൗലി ജോർജ്, സുരേഷ് വട്ടയ്ക്കൻ, ഇ എസ് ബിജു, രശ്മി ശ്യാം തുടങ്ങിയവർ പങ്കെടുക്കും. എ.കെ റെജികുമാർ സ്വാഗതവും എം.എൻ സജി നന്ദിയും പറയും.