ചെറുവള്ളി: മണിമലയാറിന് കുറുകെയുള്ള ചെറുവള്ളി പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ 9.61 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ചെറുവള്ളി പള്ളിപ്പടിക്കൽ മണിമല, ചിറക്കടവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ പ്രളയകാലത്ത് ഒലിച്ചുപോയതാണ് .പുതിയ പാലത്തിന് 80 മീറ്റർ നീളവും നടപ്പാതയുൾപ്പെടെ 11.5 മീറ്റർ വീതിയുമുണ്ടാകും.