
കുമരകം . അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിലെ ക്ഷീരകർഷകർക്ക് ക്ഷീര മധുര വിതരണം നടത്തി. സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ക്ഷീരസംഘങ്ങളിൽ പാൽ അളന്നുനൽകുന്ന ക്ഷേമനിധി അംഗങ്ങൾക്കായി 250 രൂപ വീതം നൽകുന്ന ഓണമധുരം പദ്ധതിയുടെ ഭാഗമായാണ് വിതരണം. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നവരും, പെൻഷൻ ലഭിക്കുന്നവരുമായ രണ്ടു ലക്ഷത്തിലധികം ക്ഷീരകർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അട്ടിപ്പീടിക ക്ഷീരസംഘത്തിലെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് കെ എസ് സലിമോൻ നിർവഹിച്ചു. ബിനു മാത്യു, എൻ സി രാജീവ്, സുനിത എം എന്നിവർ സംസാരിച്ചു.