തലയോലപ്പറമ്പ്: റോയൽസ് ആർട്ട്‌സ് ആന്റ് സ്‌പോർട്ട്‌സ് ക്ലബ് ഓഫ് ദ ഡഫിന്റെ നാലാമത് വാർഷികവും ഓണാഘോഷ പരിപാടികളും പ്രസിഡന്റ് പി.സി സേവ്യർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സജിൽ സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോജി ജോണി, ട്രഷറർ എബി ഏലിയാസ്, എക്‌സി. അംഗങ്ങളായ മുഹമ്മദ് ഷാഹുൽ, അനൂപ് ശശിധരൻ എന്നിവർ പ്രസംഗിച്ചു. തിരുവാതിര, ഡാൻസ്, വിവിധ കലാപരിപാടികൾ, ഓണസദ്യ, വടംവലി എന്നിവ നടന്നു.