മുണ്ടക്കയം: എസ്എൻഡിപി യോഗം പുഞ്ചവയൽ ശാഖയിൽ, യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കൊടിമര പ്രതിഷ്ഠയുടെ സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി മുക്കുളം വിജയൻ തന്ത്രികളുടെയും, മേൽശാന്തി ഉദയൻ ശാന്തിയുടെയും നേതൃത്വത്തിൽ ഗണപതിഹോമവും കലശവും നടന്നു. മുക്കുളം വിജയൻ തന്ത്രി കൊടിയേറ്റ് നിർവഹിച്ചു. കൊടിമര പ്രതിഷ്ഠാ സമർപ്പണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി ജീരാജ് നിർവഹിച്ചു. കൊടിമര ശിൽപ്പി ഉമേഷ് തോട്ടുംപുറത്തെ ശാഖാ പ്രസിഡണ്ട് കെ.എൻ വിജയൻ മൊമെന്റോ നൽകി ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. യോഗം ഡയറക്റ്റ് ബോർഡ് അംഗം ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗം സി.എൻ മോഹനൻ, ശാഖാ പ്രസിഡന്റ് കെ.എൻ വിജയൻ, വൈസ് പ്രസിഡന്റ് എം.സി ബിനു, സെക്രട്ടറി ഇ. ആർ പ്രതീഷ്, യൂത്ത്മൂവ്മെന്റ്, വനിതാസംഘം അംഗങ്ങൾ പങ്കെടുത്തു.