വൈക്കം: ചാലപ്പറമ്പ് ഉദയം റസിഡൻസ് വെൽഫെയർ അസോസയേഷന്റെ നേേതൃത്വത്തിൽ വാർഷികവും ഓണാഘോഷവും വിദ്യാർത്ഥികള ആദരിക്കലും നടത്തി.
വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി കൃഷ്ണൻപോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ അഖിൽ നിവാസ് ,ടി.പി ഷാജി തകിടിയിൽ ,കൗൺസിലർമാരായ രേണുക രതീഷ് , എസ്.ഹരിദാസൻ നായർ , രക്ഷാധികാരി ജയകുമാർ കുരിയ പുറത്ത് ,വനിതാ പ്രസിഡന്റ് സിന്ധു മധുസൂദനൻ ,രഘുനാഥൻ നായർ , ആർ ബാബു ,പ്രസാദ് മുത്താരം ,എം.രവീന്ദ്രൻ ,ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരൻമാരെയും ,ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്ഥാനം നേടിയ ദിയ കൃഷ്ണയയെയും ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.