വൈക്കം : വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയാൻ പൊതുസമൂഹത്തിന്റെയും ,സാംസ്‌ക്കാരിക സാമൂഹ്യ സംഘടനകളുടെയും അടിയന്തിര ഇടപെടലുകൾ അനിവാര്യമാണെന്ന് മുൻമന്ത്രി കെ.ബാബു എം.എൽ.എ പറഞ്ഞു.
സന്നദ്ധ സേവന സംഘടനയായ വൈക്കം ആശ്രയയുടെ വാർഷികവും ,പേരയിൽ പി.ഡി ജോൺ ഫൗണ്ടേഷൻ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ ഇടവെട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച പി.രാജ്കുമാർ ,വി.കെ മുരളീധരൻ ,കെ.ആർ മനോജ് ,പ്രദീപ് മാളവിക ,വൈക്കം ബിനു ,തരുൺ മൂർത്തി ,ജി.ശിവപ്രസാദ് ,എന്നിവരെ സി.കെ ആശ എം.എൽ.എ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. സേവനരംഗത്ത് ശ്രദ്ധേയമായ ആശ്രമം സ്‌ക്കൂളിനും അവാർഡ് നൽകി .
ക്വിസ് മത്സര വിജയികൾക്ക് കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ടോമി കല്ലാനി ഉപഹാരങ്ങൾ നൽകി ' വിദ്യാഭ്യാസമേഖലയിൽ കഴിവ് തെളിയിച്ച് വിജയം കൊയ്ത പ്രതിഭകളെയും ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ,പി.ഡി ജോൺ ഫൗണ്ടേഷൻ ചെയർമാൻ ജയ്‌ജോൺ പേരയിൽ ,പി.വി പ്രസാദ് ,അഡ്വ. എ സനീഷ് കുമാർ ,വർഗീസ് പുത്തൻതറ ,കൺവീനർ ബി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.