കോട്ടയം : നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ റെയിൽവേ ബ്രിഡ്ജിന് സമീപം സ്ഥിതി ചെയ്യുന്ന നഗരസഭയുടെ കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് പൊട്ടി ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ നിന്ന് വമിക്കുന്നത്. മലിനജലം സ്റ്റാൻഡിലെയ്ക്ക് പരന്നൊഴുകിയ നിലയിലാണ്. ദീർഘദൂര ബസുകൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. കാൽനടയാത്രക്കാരായ യാത്രക്കാർ മലിനജലത്തിലൂടെ നടക്കേണ്ട സ്ഥിതിയാണ്.