
കോട്ടയം. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ 4 കുട്ടികൾക്ക് വീടു നിർമ്മിച്ച് നൽകുന്നു. ചീരംകുളം ഗവ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്കായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടീൽ 11ന് ഉമ്മൻചാണ്ടി നിർവഹിക്കും. കൈപ്പുഴ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥിയ്ക്കായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടീൽ 11ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. പള്ളം സി.എം.എസ് വിദ്യാർത്ഥിയ്ക്കായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടീൽ 15ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നടത്തും. ചങ്ങനാശ്ശേരി ഉപജില്ലയിൽ സെൻ്റ് ആൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്കുള്ള വീടിന് ജോബ് മൈക്കിൾ എം.എൽ.എ കല്ലിടും.