കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാപരാ ശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനം ചാരിറ്റിബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉത്രാടദിനത്തിൽ പത്തനാട് കവലയിലെ ഓട്ടോറിക്ഷ ടാക്‌സി യൂണിയൻ തൊഴിലാളികൾക്ക് ഓണക്കോടി സമ്മാനിച്ചു. പത്തനാട് ഗ്രാമപഞ്ചായത്ത് വെയിറ്റിംഗ് ഷെഡിൽ സംഘടിപ്പിച്ച പരിപാടിയിൽ കങ്ങഴ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് നാസർ കങ്ങഴ മുഖ്യാതിഥിയായിരുന്നു. കങ്ങഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ മാത്യു ആനിത്തോട്ടത്തിൽ, കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനി എന്നിവർ ചേർന്ന് ഓണക്കോടികൾ സമ്മാനിച്ചു. ട്രസ്റ്റ് മെമ്പർമാരായ കുസുമം വട്ടോലിക്കൽ ശ്രീധരൻ കൂരോപ്പട, കർമ്മ സ്ഥാനം മുഖ്യകാര്യദർശി സന്ധ്യാ മധു, ശ്രീലഷ്മി മധു, അതുൽ ബാലകൃഷ്ണൻ, പ്രതീഷ് കുമാർ, അപർണ്ണ വിനോദ് ഇളംമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.