
ചിങ്ങവനം. കഥാകൃത്ത് ബാബു കുഴിമറ്റം സഹൃദയർക്കു സമർപ്പിച്ച കാളിയാങ്കൽ തറവാട്ടിന്റെ അക്ഷരമുറ്റത്ത് ഇന്ന് ശ്രീനാരായണ ഗുരുസ്മരണയിൽ സർഗസംവാദം നടക്കും.
പി.എൻ.പണിക്കർ നട്ട തേന്മാവിന്റെ മുന്നിൽ കുറിച്ചി അദ്വൈതവിദ്യാശ്രമം അധിപൻ കൈവല്യാനന്ദ സ്വാമി ഏകലോക പതാക ഉയർത്തും. ജോസ് ടി.തോമസ് ഗുരുസ്മരണയ്ക്കു സമർപ്പിച്ച 'കുരിശും യുദ്ധവും സമാധാനവും' പുസ്തകത്തെക്കുറിച്ച് 10 മണി മുതൽ പ്രബന്ധങ്ങളുടെ അവതരണം. ഫാ.ഡോ.കെ.എം.ജോർജ്, റവ.ഡോ.മോത്തി വർക്കി,പ്രൊഫ.ഡോ.കെ.എം.സീതി, സെബിൻ എ. ജേക്കബ്, ഡോ.മാത്യു കുര്യൻ എന്നിവരാണ് അവതാരകർ. ഡോ.പി.ജെ.കുര്യൻ, ഡോ.ജോൺ ഡി.കുന്നത്ത്, പി.എൻ ശ്രീകുമാർ, അക്ഷരമുറ്റം സാംസ്കാരിക വേദി പ്രസിഡന്റ് വി.ജെ.ലാലി എന്നിവർ ചർച്ച നയിക്കും.