ആർപ്പുക്കര: ഗുരുനാരായണ സേവാനികേതനിൽ നടക്കുന്ന ഗുരുദേവ ജയന്തി ആഘോഷം ഇന്ന് രാവിലെ 10 ന് തിരുവതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈദ്യസഹായ വിതരണം ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് റോസ്ലി റ്റോമിച്ചൻ നിർവഹിക്കും. സി.എ ശിവരാമൻ അദ്ധ്യക്ഷത വഹിക്കും. ടി.സുനിൽ കുമാർ, സുബാഷ് ചന്ദ്രബോസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചതയദിനസദ്യ നൽകും.