
കോട്ടയം. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പോത്ത് ചത്തു. പാമ്പാടി പഞ്ചായത്ത് രണ്ടാം വാർഡിലെ വെള്ളൂർ പൊന്തൻമാക്കൽ വീട്ടിൽ രതീഷിന്റെ രണ്ട് വയസുള്ള പോത്താണ് ചത്തത്. കഴിഞ്ഞമാസം 17നാണ് പോത്തിനെ നായ കടിച്ചത്. തുടർന്ന് അരീപ്പറമ്പ് മൃഗാശുപത്രിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് നാല് പ്രതിരോധ കുത്തിവെപ്പ് എടുത്തു. രണ്ട് കുത്തിവെപ്പ് കൂടെ ബാക്കി നിൽക്കെ 8ന് രാവിലെയാണ് പോത്ത് ചത്തത്. കഴിഞ്ഞ ദിവസം മുതലാണ് പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പോത്തിന്റെ പേ വിഷ ബാധ സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കും.