
കോട്ടയം. കോട്ടയത്ത് ഉത്രാടദിനത്തിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം രൂപയുടെ വർദ്ധനയാണ് തിരുവോണത്തലേന്നുണ്ടായത്. കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരി ഔട്ട്‌ലെറ്റിലാണ്. 79 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞവർഷങ്ങളിലും ചങ്ങനാശേരി തന്നെയായിരുന്നു മുന്നിൽ. രണ്ടാം സ്ഥാനത്ത് നാഗമ്പടം ഔട്ട്‌ലെറ്റാണ്. 50 ലക്ഷം രൂപ. ജില്ലയിൽ കോട്ടയം,അയർക്കുന്നം എന്നിവിടങ്ങളിലാണ് വെയർഹൗസ് ഉള്ളത്. ഇതിൽ കോട്ടയത്തിന് കീഴിലെ 13 ഔട്ട്‌ലെറ്റുകളിലാണ് 4.88 കോടിയുടെ മദ്യ വില്പന നടന്നത്. കൺസ്യൂമർഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലെയും ബാറുകളിലെയും വില്പനയും കൂടി കണക്കാക്കുമ്പോൾ തുക ഇരട്ടിയാകും.