മുക്കൂട്ടുതറ: 1538-ാം നമ്പർ മുക്കൂട്ടുതറ ശാഖയുടെയും പോഷക സംഘടനകളായ യൂത്ത്മൂവ്‌മെന്റിന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ 168-ാമത് ശ്രീനാരായണ ഗുരുജയന്തി ഇന്ന്. രാവിലെ 5.30ന് പ്രഭാതഭേരി, 7ന് കൊടിയേറ്റ്, 7.10ന് ഗുരുപൂജ, 7.30 മുതൽ 9.30 വരെ ഗുരുദേവ കൃതികളുടെ പാരായണം, 9.30 മുതൽ 11 വരെ സമൂഹപ്രാർത്ഥന, സർവൈശ്വര്യപൂജ, 11.30 മുതൽ പ്രസാദമൂട്ട്, പായസവിതരണം, 12.40ന് ഘോഷയാത്ര.