വൈക്കം: ചതയ ദിനത്തോടനുബന്ധിച്ച് ഇന്ന് 2 മുതല്‍ പൊലീസ് ഏർപ്പെടുത്തുന്ന ഗതാഗതനിയന്ത്രണം.
വെച്ചൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേനടയിൽ എത്തി ദളവാക്കുളം സ്റ്റാൻഡിലെത്തണം.
തലയോലപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിലെത്തണം.
എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ടി.കെ മാധവൻ സ്ക്വയർ നിന്നും ലിങ്ക് റോഡ് വഴി ദളവാക്കുളം സ്റ്റാൻഡിലെത്തണം.
ടി.വി പുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നടപ്പു പാലം വഴി തെക്കേനട കൂടി ദളവാക്കുളം സ്റ്റാൻഡിലെത്തണം.
ൃ