vallam

കുമരകം: കവണാറിൽ നടന്ന ടൂറിസം ജലമേളയിൽ ലാൽ ശങ്കർ ക്യാപ്റ്റനായ, കുമരകം സ്റ്റാർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ മൂന്നു തൈയ്ക്കൻ (ഇരുട്ടുകുത്തി എ ഗ്രേഡ്) ശ്രീനാരായണ എവർ റോളിംഗ് ട്രോഫി നേടി. ബിനു സക്കറിയ ക്യാപ്റ്റനായി നസ്രത്ത് ബോട്ട് ക്ലബ്ബ് തുഴഞ്ഞ തുരുത്തിത്തറയ്ക്കാണ് രണ്ടാം സ്ഥാനം. വെപ്പ് എ ഗ്രേഡിൽ ജയ് ഷോട്ട് വിജയിയായി. വെപ്പ് ബിയിൽ പുന്നത്ര പുരയ്ക്കൽ, ഇരുട്ടുകുത്തി ബിയിൽ സെന്റ് ജോസഫ്, ചുരുളൻ എ ഗ്രേഡിൽ വേലങ്ങാടൻ, ബി ഗ്രേഡിൽ സായി നമ്പർ 2, വെപ്പ് ബി ഗ്രേഡിൽ ചിറമേൽ തോട്ടു കടവൻ എന്നിവരാണ് മറ്റ് വിജയികൾ.

മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. എം.കെ പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ആശ എം.എൽ.എ , ജില്ലാ പഞ്ചാ.പ്രസിഡന്റ് നിർമ്മല ജിമ്മി, അയ്മനം പഞ്ചാ.പ്രസിഡന്റ് സബിത പ്രേംജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, പഞ്ചായത്ത് മെമ്പർമാരായ സ്മിതാ സുനിൽ, മിനി ബിജു, സെക്രട്ടറി പി.വി പ്രസേനൻ എന്നിവർ പ്രസംഗിച്ചു. ടൂറിസം വകുപ്പ്, ഡി.റ്റി.പി.സി, കുമരകം, അയ്മനം ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ ശ്രീനാരായണ ബോട്ട ക്ലബ്ബ് വിരിപ്പുകാല ആണ് ജലമേള സംഘടിപ്പിച്ചത്.