കുമരകം: കുമരകം കലാഭവനിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണത്തുമ്പി കുടുംബ കൂട്ടായ്മ നടന്നു.
എസ്.കെ.എം അഡ്മിനിസ്ട്രേറ്റർ എം.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. കാഥിക പ്രതിഭ കലാശ്രീ വിനോദ് ചമ്പക്കര മുഖ്യ അതിഥിയായി. എസ്.ഡി പ്രേംജി, സാൽവിൻ കൊടിയന്ത്ര എന്നിവർ പങ്കെടുത്തു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് , തിരുവാതിര, ഗാനാമൃതം സംഗീത പരിപാടികൾ തുടങ്ങിയവയും നടന്നു.