കുമരകം: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ മഞ്ചാടിക്കരി യൂണിറ്റിന്റെ ചീപ്പൂങ്കൽആഭിമുഖ്യത്തിൽ 168-മത് ശ്രീനാരായണഗുരുദേവ ജയന്തി മഞ്ചാടിക്കരി ഗുരു മന്ദിരത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ജയന്തി ഘോഷയാത്രയെ തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് റ്റി.കെ.വേണു അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭ ജില്ലാ സെക്രട്ടറി ബിജുവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.ക. പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.എം വിജയൻ, സെക്രട്ടറി എൻ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

ഫോട്ടോ: എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ പൂജ മധുവിന് ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി ബിജുവാസ്.വി.വി ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നു. മണ്ഡലം പ്രസിഡന്റ് എം.കെ പൊന്നപ്പൻ മണ്ഡലം സെക്രട്ടറി വിജയൻ തുടങ്ങിയവർ സമീപം.