ചീപ്പുങ്കൽ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ചീപ്പൂങ്കൽ മഞ്ചാടിക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 168-ാമത് ശ്രീനാരായണഗുരുദേവ ജയന്തി മഞ്ചാടിക്കരി ഗുരു മന്ദിരത്തിൽ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി ബിജുവാസ് ഉദ്ഘാടനം ചെയ്തു. ടി.കെ.വേണു പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.കെ. പൊന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സി.എം.വിജയൻ ആശംസ പ്രസംഗം നടത്തി. എൻ.കെ. പ്രസാദ് സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചു.